Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം നിരസിച്ച് പ്രിയങ്കയും

ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യം പ്രിയങ്കയും തള്ളി. രാഹുൽ ഗാന്ധി രാജിവെച്ച പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യമാണ് പ്രിയങ്ക തള്ളിയത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണ്ടതെന്നാണ് പ്രിയങ്കയുടെയും നിലപാടെന്നാണ് അറിയുന്നത്. നിലവിലെ പദവിയിൽ നിന്ന് കൊണ്ട് തന്നെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ താൻ മുന്നിൽ ഉണ്ടാകുമെന്നും ഇവർ മുതിർന്ന കോൺഗ്രസ് നേതാക്കളോട് അറിയിച്ചു. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കൂട്ടക്കൊല നടന്നപ്പോൾ പ്രിയങ്ക നടത്തിയ ഇടപെടൽ പാർട്ടി പ്രവർത്തകരിൽ ആവേശമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കൾ പ്രിയങ്കയെ സമീപിച്ചത്. 
            ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ അഞ്ചു പേരാണ് കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്  നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിന്ദേ, മുകുൾ വാസ്‌നിക്, സച്ചിൻ പൈലറ്റ്, ആനന്ദ് ശർമ എന്നിവരാണിവർ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അമേരിക്കയിലുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയാലേ തീരുമാനമുണ്ടാവൂ

Latest News