Sorry, you need to enable JavaScript to visit this website.

പാകിസ്ഥാനിൽ അജ്ഞാത ഡ്രോൺ, ഇറാന്റേതാണെന്നു സംശയം

കറാച്ചി- പാകിസ്ഥാനിൽ അജ്ഞാത ഡ്രോൺ വിമാനം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ്വർണ്ണ ഖനിക്കു സമീപമാണ് അജ്ഞാത ഡ്രോൺ കണ്ടെത്തിയത്. ഇറാൻ ചാര ഡ്രോൺ ആണിതെന്ന സംശയമാണ് അധികൃതർക്കുള്ളത്. പിടിച്ചെടുത്ത അജ്ഞാത ഡ്രോൺ വിശദ പരിശോധനകൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. റിക്കോ ദിഖ് സ്വർണ്ണ ഖനിക്ക് ഏതാനും മയിൽ അകലെയുള്ള തുസ്‌കി വാദ് ഏരിയയിലേക്കാണ് ഡ്രോൺ കടന്നെത്തിയത്. ഡ്രോണിലെ ചില തെളിവുകൾ വെച്ചാണ് ഇറാൻ നിർമ്മിത ഡ്രോൺ ആണെന്ന് അധികൃതർ ഊഹിക്കുന്നത്. അന്വേഷണം പൂർത്തിയായാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പേര് വെളിപ്പെടുത്താത്ത ഓഫീസർ വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയിൽ ഇറാൻ ഡ്രോൺ ഇതാദ്യമായല്ല പ്രത്യേക്ഷപ്പെടുന്നത്. 2017 ൽ പഞ്ചഗൂരിൽ ഇറാൻ ഡ്രോൺ പാകിസ്ഥാൻ വെടിവെച്ചിട്ടിരുന്നു. പാകിസ്ഥാൻ അതിർത്തിയിൽ നാല് കിലോമീറ്ററോളം ഉള്ളിലേക്ക് പറന്ന വിമാനം അന്ന്  സൈന്യം വെടിവെച്ചിടുകയായിരുന്നു. 

Latest News