കാലിക്കച്ചവടം നിരോധിച്ച പാർട്ടി കർണാടകയിൽ അത് തന്നെ നടത്തി- വിമർശനവുമായി തരൂർ

ന്യൂദൽഹി- കർണാടകയിൽ മന്ത്രിസഭയെ താഴെയിറക്കി ഭരണത്തിലേറാൻ ബി ജെ പി നടത്തിയ ഹീനമായ രാഷ്‌ട്രീയ നീക്കങ്ങളെ നിശിതമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി തരൂർ എംപി. ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കാലിക്കച്ചവടം നടന്നതായി അദ്ദേഹം വിമര്‍ശിച്ചു. ‘കാലി ലേലം നിരോധിച്ച പാര്‍ട്ടി കര്‍ണാടകയില്‍ ഇപ്പോള്‍ അത് നടത്തിയിരിക്കുകയാണ്. വശീകരണ ശ്രമങ്ങളിലൊന്നും വീഴാതിരുന്ന ഡി.കെ.ശിവകുമാറിനും മറ്റ് കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കും എന്റെ അഭിനന്ദനം. നിങ്ങള്‍ ശക്തമായി തന്നെ നിലകൊണ്ടു. നമ്മള്‍ ഇതിനെ അതിജീവിക്കും,’ ശശി തരൂര്‍ വ്യക്തമാക്കി. രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ലും വിമര്‍ശിച്ചു. സ​ര്‍​ക്കാ​രി​നെ വീ​ഴ്ത്താ​ന്‍ കോ​ടി​ക്ക​ണ​ക്കി​ന് ക​ള്ള​പ്പ​ണ​മാ​ണ് ബി​ജെ​പി ഒ​ഴു​കി​യ​തെന്നും പ​ണ​ത്തോ​ടൊ​പ്പം മ​ന്ത്രി​സ്ഥാ​ന​വും അ​വ​ര്‍ കൂ​റു​മാ​റി​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് വാ​ഗ്‌ദാ​നം ചെ​യ്തുവെന്നും ഇവർ ആരോപിച്ചു 

Latest News