Sorry, you need to enable JavaScript to visit this website.

ജയ് ശ്രീറാം കൊലവിളിയായി, എന്ത് നടപടി സ്വീകരിച്ചുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയോട്

ന്യൂദൽഹി- ജയ് ശ്രീറാം എന്ന വാചകം യുദ്ധത്തിനുള്ള ആഹ്വാനമായി മാറിയെന്നും രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയിൽ കേന്ദ്രം എന്ത് നടപടിയെടുത്തുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്. അടൂർ ഗോപാലകൃഷ്ണൻ, മണിരത്‌നം, അനുരാഗ്, കശ്യപ്, അപർണ സെൻ, കൊങ്കണ സെൻ ശർമ്മ, സൗമിത്ര ചാറ്റർജി, രേവതി, ശ്യാം ബെനഗൽ, റിദ്ധി സെൻ, ബിനായക് സെൻ തുടങ്ങിയവരാണ് കത്തയച്ചത്.
'ഭൂരിപക്ഷ സമുദായം പരിപാവനമായി കാണുന്ന ഒരു പേരാണ് രാം എന്നത്. രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം'. 'മുസ്‌ലിംക്ൾ, ദളിതർ, മറ്റ് ന്യൂനപക്ഷ സമുദായങ്ങൾ എന്നിവർക്കെതിരായ ആൾക്കൂട്ട കൊലപാതകങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണം. 2016ൽ ദളിതർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോർട്ടു ചെയ്തതെന്നും അതിൽ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തിൽ വൻ ഇടിവുണ്ടെന്നുമുള്ള ദേശീയ െ്രെകം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ കണ്ട് ഞങ്ങൾ ഞെട്ടിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
 

Latest News