Sorry, you need to enable JavaScript to visit this website.

വിലയ്ക്ക് വാങ്ങാൻ പറ്റാത്ത ചിലതുണ്ടെന്ന് ബി.ജെ.പി തിരിച്ചറിയുന്ന ഒരു കാലം വരും- പ്രിയങ്ക

ന്യൂദൽഹി-വിലയ്ക്ക് വാങ്ങാൻ പറ്റാത്തതായി ചിലതെല്ലാമുണ്ടെന്ന് ബി.ജെ.പി തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാതലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. 

'എല്ലാം വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് ഒരിക്കൽ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിർത്താനാവില്ല. എല്ലാ കള്ളവും ഒരിക്കൽ മറനീക്കി പുറത്തുവരും.' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. അനിയന്ത്രിതമായ അഴിമതിയും, ജനതാൽപര്യം സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി നശിപ്പിക്കാനുള്ള ശ്രമവും, ദശാബ്ദങ്ങളുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി പടുത്തുയർത്തിയ ഈ ജനാധിപത്യത്തെ ക്ഷയിപ്പിക്കലുമെല്ലാം ഇന്ത്യൻ ജനത ബി.ജെ.പി അധികാരത്തിലുള്ള കാലത്തോളം സഹിക്കേണ്ടിവരും.' എന്നും പ്രിയങ്ക വ്യക്തമാക്കി.
 

Latest News