ട്രംപിന്‍റെ ചാനല്‍ ഇടി വൈറലായി

വാഷിംഗ്ടണ്‍- സി.എന്‍.എന്‍ വാര്‍ത്താ ചാനലിനെ ഇടിച്ചു പഞ്ചറാക്കുന്ന ആനിമേഷന്‍ വിഡിയോ ട്വീറ്റ് ചെയ്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും സമൂഹമാധ്യമങ്ങള്‍ക്ക് ഹരമായി.

ഫ്രോഡ് ന്യൂസ് സി.എന്‍.എന്‍ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ ട്രംപ് വിഡിയോ പോസ്റ്റ് ചെയ്തത്. റസ് ലിംഗ് ഗോധക്കു പുറത്ത് സി.എന്‍.എന്‍ ചാനലിനെ ട്രംപ് പ്രതീകാത്മകമായി ഇടിക്കുന്നതാണ് വിഡിയോ.

2007 ലെ വേള്‍ഡ് റസ്്‌ലിംഗ് എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോയില്‍ മാറ്റം വരുത്തിയാണ് പുതിയ ആനിമേഷന്‍. അന്ന് റസ് ലിംഗ് എന്‍ര്‍ടെയിന്‍മെന്റ് ഉടമ വിന്‍സ് മക്മാഹനെ ഇടിച്ച സ്ഥാനത്ത് മര്‍ദനമേല്‍ക്കുന്നയാളുടെ തല സി.എന്‍.എന്‍ എന്ന ലോഗോ കൊണ്ട് മറച്ചാണ് പുതിയ വിഡിയോ.

ട്രംപ് അനുകൂല ഇന്റര്‍നെറ്റ് ഫോറം തയാറാക്കിയ വിഡിയോയുടെ പ്രചാരണം ട്രംപ് തന്നെ ഏറ്റെടുക്കുകയായിരുന്നു.
നെഗറ്റീവ് പബ്ലിസിറ്റി എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തെ കടത്തിവെട്ടാന്‍ ആരുമില്ല.

 

 

Latest News