മാനന്തവാടി- ഒമ്പതാം ക്ലാസ് വിദ്യാര്‍ഥനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒഴുക്കന്‍മൂല തൊടുവയല്‍ രാമചന്ദ്രനെ (58) വെള്ളമുണ്ട പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഓട്ടോ യാത്രക്കിടെയായിരുന്നു പീഡന ശ്രമം. കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.