കരിപ്പൂർ- കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ആറര കിലോ സ്വർണ്ണമാണ് മൂന്നു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂർ സ്വദേശി ഉമർ, കോഴിക്കോട് കുന്നമംഗലം സ്വദേശി നിഷാദ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.