Sorry, you need to enable JavaScript to visit this website.

എസ്.ടി.സി ലാഭത്തിൽ വൻ വർധന

റിയാദ് - സൗദി ടെലികോം ഗ്രൂപ്പ് ലാഭത്തിൽ പതിനാറര ശതമാനം വർധന. ഈ വർഷം രണ്ടാം അർധപാദത്തിൽ കമ്പനി 284.8 കോടി റിയാൽ കമ്പനി അറ്റാദായം നേടി. ഈ വർഷം ആദ്യ പകുതിയിൽ കമ്പനിയുടെ അറ്റാദായം 559.8 കോടി റിയാലാണ്. ആദ്യ പകുതിയിൽ അറ്റാദായത്തിൽ 11.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ജൂൺ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനി വരുമാനം നാലു ശതമാനം തോതിൽ വർധിച്ച് 1,360.4 കോടി റിയാലായി. ആദ്യ പകുതിയിൽ ആകെ വരുമാനം 6.1 ശതമാനം വർധിച്ചു. ആറു മാസത്തിനിടെ കമ്പനി ആകെ 2698.9 കോടി റിയാൽ വരുമാനം നേടി. രണ്ടാം അർധപാദത്തിലെ ലാഭവിഹിതമായി 200 കോടി റിയാൽ ഓഹരിയുടമകൾക്ക് കമ്പനി വിതരണം ചെയ്യും. ഓഹരിയൊന്നിന് ഒരു റിയാൽ തോതിലാണ് വിതരണം ചെയ്യുക. 

 

Latest News