Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഇന്ന് തകർപ്പൻ മഴയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂദൽഹി- കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിയിൽ മഴ കനക്കുമെന്നു ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് അറിയിച്ചു. കേരളം,കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് മഴ കൂടുതൽ ശക്തി പ്രാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  കൂടാതെ, ആസാം, മേഘാലയ, കൊങ്കൺ, ഗോവ, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലും മഴ കൂടുതൽ കനക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കനത്ത മഴ മൂലം ഒറ്റപ്പെട്ട ബിഹാർ, രാജസ്ഥാൻ, കിഴക്കൻ യു പി, മധ്യ മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശിന്റെ തീരദേശ ഭാഗങ്ങൾ, വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലും മഴ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നും ഇന്ത്യൻ മെട്രോളജി വകുപ് അറിയിച്ചു. 
        കൂടാതെ, വടക്കൻ രാജസ്ഥാൻ, യു പി, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത ഇനിമിന്നലും ശക്തമായ ഇടിയും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിഹാർ, യു പി എന്നിവിടങ്ങളിൽ ഇടിമിന്നലേറ്റ് നിരവധിയാളുകളാണ് മരിച്ചത്. നാൽപത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാനും  ഇടയുണ്ട്. 

Latest News