ഞരമ്പു മുറിച്ച് സ്വന്തം ചോരകൊണ്ട് കാമുകിയെ സിന്ദൂരമണിയിച്ചു; സെൽഫിക്ക് പിന്നാലെ കൊന്നു തള്ളി ആത്മഹത്യ ചെയ്‌തു

മുംബൈ- കൈമുറിച്ച് കാമുകിയുടെ നെറ്റിയിൽ തന്റെ ചോര കൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം  ഒരുമിച്ച് സെൽഫിയുമെടുത്ത് കാമുകിയെ കൊന്നു തള്ളി ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സിനിമകളെ പോലും വെല്ലുന്ന അതിക്രൂരമായ  സംഭവം നടന്നത്. കാമുകിയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം കാമുകൻ റെസ്‌റ്റ് ഹൗസിലെ മുറിയിലെ ഫാനിൽ  തൂങ്ങി മരിക്കുകയായിരുന്നു. വാരാണസിയിൽ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞ് പുറത്തിയിറങ്ങിയ 21 കാരനായ പ്രതി അരുൺ ഗുപ്‌ത കാമുകി പ്രതിഭ പ്രസാദിനെ കൊലപ്പെടുത്താനുറച്ചാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. 
          വെള്ളിയാഴ്ച്ച ഉച്ചക്ക് മുറിയിൽ കയറിയ ഇവർ രാത്രിയായിട്ടും പുറത്തിറങ്ങാത്തത് ശ്രദ്ധയിൽ പെട്ട റസ്‌റ്റ് ഹൗസ്‌ ജീവനക്കാർ  നടത്തിയ പരിശോധനയിലാണ് അതിഭീകരമായ കൊലപാതകം കണ്ടെത്തിയത്. 
വെള്ളിയാഴ്ച ഉച്ചക്ക് 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തത്. മുറിയിൽ കയറിയ ഇവർ ഒരു തവണ വെള്ളം ആവശ്യപ്പെട്ട് മാത്രമാണ് വാതിൽ തുറന്നത്. രാത്രി 9.30ന് അത്താഴത്തിനായി ജീവനക്കാരൻ കതകിൽ തട്ടിയിട്ടും വാതിൽ തുറന്നില്ല. ഇതോടെയാണ് പോലീസിൽ വിവരമറിയിച്ചു പരിശോധന നടത്തിയത്. കാമുകിയെ രക്തം കൊണ്ട് സിന്ദൂരം ചാർത്തിയാണ് യുവാവ് കൊല നടത്തിയത്. വിവാഹം പ്രതീകമാക്കിയാണ് വാഹചടങ്ങുകളിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നായ സിന്ദൂരം ചാർത്തിയതെന്നാണ് കരുതുന്നത്. സ്വന്തം രക്തം കൊണ്ട് തന്നെ ആ ചടങ്ങ് നടത്തിയ ശേഷം പ്രതിഭയ്ക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് കൊലപാതകം. പൊലീസെത്തി മുറി പരിശോധിച്ചപ്പോള്‍ പ്രതിഭയെ മരിച്ച നിലയില്‍ കട്ടിലിലും അരുണിനെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കൈ മുറിക്കാൻ വാങ്ങിയ ബ്ലേഡ് കണ്ടെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ ഏതാനും വർഷം മുൻപ് പരിചയപ്പെട്ട ഇവർ ആത്മഹത്യ ചെയ്യാനല്ല കാരണം വ്യക്തമല്ല. 

Latest News