കഴുത്തില്‍ ഷാള്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു

ഇടുക്കി- കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. കഞ്ഞിക്കുഴി മക്കുവള്ളി നെല്ലിക്കുന്നേല്‍ ജിതേഷിന്റെ മകന്‍ റോഷന്‍ ആണ് മരിച്ചത്. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമെന്ന് പറയുന്നു. തള്ളക്കാനം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കുവള്ളി ഗവ. എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

Latest News