Sorry, you need to enable JavaScript to visit this website.

ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 

ഔറംഗബാദ്- മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ആസാദ് ചൗക്കിലാണ് സംഭവമുണ്ടായത്. സൊമാറ്റോയുടെ ജീവനക്കാരനായ ഷെയ്ക്ക് അമീര്‍, സുഹൃത്ത് ഷെയ്ക്ക് നസീര്‍ എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോ കാത്ത് നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു.സംഭവത്തില്‍ ക്രമിനില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കുറ്റവാളികളുടെ മുഖം വ്യക്തമല്ലെന്നും സംഘത്തില്‍ ഏകദേശം അഞ്ച് പേരുണ്ടെന്നും പൊലീസ് അറിയിച്ചു.

Latest News