സൗദിയില്‍ കാര്‍ അഗ്നിക്കിരയാക്കിയവര്‍ക്ക് തടവും ചാട്ടയടിയും

വനിതകള്‍ കാറോടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ അഗ്നിക്കിരിയാക്കിയ സ്വന്തം കാറിനു സമീപം സൗദി യുവതി സല്‍മ അല്‍ശരീഫ്.

മക്ക - സൗദി യുവതി സല്‍മ അല്‍ശരീഫിന്റെ കാര്‍ അഗ്നിക്കിരയാക്കിയ കേസിലെ പ്രതികളെ മക്ക ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് തടവും ചാട്ടയടിയുമാണ് കോടതി വിധിച്ചത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. വനിതകള്‍ വാഹനമോടിക്കുന്നതിനെ എതിര്‍ക്കുന്ന പ്രതികള്‍ സല്‍മ അല്‍ശരീഫിന്റെ കാര്‍ അഗ്നിക്കിരയാക്കുകയായിരുന്നു. ജുമൂമില്‍ സ്വന്തം വീടിനു മുന്നിസ് നിര്‍ത്തിയിട്ട സമയത്താണ് യുവതിയുടെ കാര്‍ പ്രതികള്‍ പെട്രോളൊഴിച്ച് കത്തിച്ചത്.
മതിയായ തെളിവില്ലാത്തതിനാല്‍ കേസിലെ പ്രതികളെ മക്ക ക്രിമിനല്‍ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സല്‍മ അല്‍ശരീഫ് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും യുവതി അപ്പീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുനര്‍വിചാരണ ആവശ്യപ്പെട്ട് കേസ് ക്രിമിനല്‍ കോടതിക്കു തന്നെ അപ്പീല്‍ കോടതി കൈമാറുകയായിരുന്നു.


 

 

Latest News