Sorry, you need to enable JavaScript to visit this website.

ഉമർ അബ്ദുല്ലക്കെതിരെ രൂക്ഷ വിമർശനവുമായി കശ്മീർ ഗവർണർ

ന്യൂദൽഹി- ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലിക്ക് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ഗവർണർ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ആരാണ് കശ്മീരിലെ അഴിമതിക്കാർ എന്ന് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്ന് സത്യപാൽ മലിക്ക് വ്യക്തമാക്കി. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഭീകരർ കൊലപ്പെടുത്തണമെന്ന് കഴിഞ്ഞദിവസം ഗവർണർ ആവശ്യപ്പെട്ടിരുന്നു. കാർഗിലിൽ നടന്ന ഒരു പരിപാടിയിലാണ് മലിക്ക് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാൾ ഇങ്ങിനെ പറയുന്നതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്തെത്തിയിരുന്നു. അതേസമയം, ഉമർ അബ്ദുല്ല രാഷ്ട്രീയ ശിശുവാണെന്നും എല്ലാറ്റിനെയും പറ്റി വെറുതെ ട്വീറ്റ് ചെയ്യുകയാണെന്നും സത്യപാൽ മാലിക്ക് തിരിച്ചടിച്ചു. അദ്ദേഹത്തെയും എന്നെയും പറ്റി ജനങ്ങളോട് ചോദിക്കൂവെന്നും അവർ കൃത്യമായ ഉത്തരം പറയുമെന്നും മാലിക്ക് പറഞ്ഞു. എനിക്ക് സമ്പാദ്യമുണ്ടാക്കി തന്നത് തന്റെ അച്ഛനല്ല. ഒന്നരമുറി വീട്ടിൽനിന്നാണ് ഞാനിവിടെ എത്തിയത്. ആരാണ് കശ്മീരിലെ അഴിമതിക്കാരെന്ന് എല്ലാവരെയും കാണിക്കാം-മാലിക്ക് വ്യക്തമാക്കി.
 

Latest News