Sorry, you need to enable JavaScript to visit this website.

നൂറ്റിയൊന്നാം വയസില്‍ ഹജിനെത്തി മലേഷ്യന്‍ ഹാജി

മക്ക- ഒരിക്കലെങ്കിലും പുണ്യഭൂമി സന്ദർശിച്ച് ഹജ് നിർവഹിക്കണമെന്ന അബ്ദുൽഗഫാർ മഹ്മൂദ് എന്ന മലേഷ്യൻ വയോധികന് മുന്നിൽ പ്രായം വഴിമാറി. തന്റെ ബന്ധുക്കളിൽ ഒരാളുടെ കൂടെ വിമാനമിറങ്ങിയ 101 വയസ്സ് പിന്നിട്ട ഹാജിയെ മക്കയിൽ മലേഷ്യൻ പിൽഗ്രിംസ് ഓഫീസ് മേധാവി ദാതു സ്വാലിഹ് മുഫദ്ദിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ തീർഥാടകരുടെ ചുമതലയുള്ള മുതവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റിന് കീഴിലുള്ള 79 ാം നമ്പർ ഫീൽഡ് സർവീസ് ഗ്രൂപ്പ് ഓഫീസ് മേധാവി കൂടിയായ ദാതു സ്വാലിഹിന്റെ കൂടെ സഹപ്രവർത്തകരും അബ്ദുൽഗഫാറിനെ സ്വീകരിക്കാൻ എത്തിയിരുന്നു. പുണ്യഭൂമിയിലെത്താൻ സൗഭാഗ്യം സിദ്ധിച്ചതിന്റെ ആഹ്ലാദം ഈ വയോധികന്റെ കണ്ണിൽനിന്ന് അശ്രുകണങ്ങളായി പെയ്തിറങ്ങി. 
ദൈവം നൽകിയ മഹാ അനുഗ്രഹത്തിന് എണ്ണിയെണ്ണി ഇദ്ദേഹം നന്ദി പറയുമ്പോൾ അത് ചുറ്റും കൂടി നിന്നവരിലും സന്തോഷമുണ്ടാക്കി. സ്വന്തം നാടുകളിൽനിന്ന് സൗദിയിൽ ഇറങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവസരം ലഭ്യമാക്കുന്ന മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയാണ് ഈ വർഷം കുലാലമ്പൂരിൽനിന്ന് മലേഷ്യൻ തീർഥാടകർ ഹജ് നിർവഹിക്കാനെത്തിയത്.
 

Latest News