എ.പിയായത് ശൗചാലയങ്ങള്‍ വൃത്തിയാക്കാനല്ല; ബി.ജെ.പിക്കാരോട് പ്രജ്ഞാ സിംഗ് -video

ഭോപ്പാല്‍- ടോയ്‌ലറ്റുകളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
എന്നെ തെരഞ്ഞെടുത്തത് അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല, എന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തത് നിങ്ങളുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാനുമല്ല. എന്നില്‍ ഏല്‍പിക്കപ്പെട്ട ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും- പ്രജ്ഞ പറഞ്ഞു.
പ്രദേശത്തെ മുതിര്‍ന്ന നേതാക്കളെ സമീപമിരുത്തി  പ്രജ്ഞ ഇക്കാര്യം പറയുന്ന വിഡിയോ  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

 

Latest News