Sorry, you need to enable JavaScript to visit this website.

മഴ കനത്തു, ബംഗളൂരു  ട്രെയിനുകള്‍ റദ്ദാക്കി  

കാസര്‍കോട്- കനത്ത മഴയും പാതയിലേക്ക് മണ്ണിടിച്ചിലും കാരണം മംഗളൂരു ബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഇന്നും നാളെയുമാണ് ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. സകലേഷ്പുര്‍, സുബ്രഹ്മണ്യ ഭാഗത്ത് തുടര്‍ച്ചയായി മഴ പെയ്യുന്നതും ഇതേ തുടര്‍ന്ന് മണ്ണും പാറകളും അയയുകയും ഇവ റയില്‍വേ പാളത്തില്‍ വീണു ഗതാഗത തടസം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും എസ്.ഡബ്ല്യു.ആര്‍ അധികൃതര്‍ പറയുന്നു. 
ട്രെയിനുകള്‍ക്കു മുകളില്‍ വീഴാന്‍ പാകത്തില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ ഈ ഭാഗങ്ങളില്‍ ഉള്ളതിനാല്‍ ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും റയില്‍വേ തുടങ്ങിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ ട്രെയിനുകള്‍ സേലം, പാലക്കാട് വഴി സര്‍വീസ് നടത്താനാണ് തീരുമാനം. യശ്വന്ത്പൂര്‍ മംഗളൂരു ജംഗ്ഷന്‍ ഗോമതേശ്വര എക്‌സ്പ്രസ് ഇന്ന് റദ്ദാക്കി. മംഗളൂരു ജംഗ്ഷന്‍ യശ്വന്ത്പൂര്‍ ഗോമാതേശ്വര എക്‌സ്പ്രസ് തിങ്കളാഴ്ച ഓടില്ല. ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ് യാത്ര മംഗളൂരു സെന്‍ട്രലില്‍ നിര്‍ത്തിയിടും. തുടര്‍ന്ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് കാര്‍വറിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കുകയും ചെയ്യും. കാര്‍വാര്‍ ബംഗളൂരു ഓവര്‍നൈറ്റ് എക്‌സ്പ്രസ് ഇന്ന് കാര്‍വാറില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. മറിച്ച് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ബംഗളൂരുവിലേക്കായിരിക്കും സര്‍വീസ് നടത്തുക. ബംഗളൂരു കണ്ണൂര്‍ കാര്‍വാര്‍ എക്‌സ്പ്രസ് യാത്ര ശ്രാവണബെലഗോല, ഹസ്സന്‍, സക്ലേഷ്പൂര്‍, മംഗളൂരു വഴി പോകുന്നതിനു പകരം ജോലാര്‍പേട്ട, സേലം, പാലക്കാട്, ഷോര്‍ണൂര്‍ ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തും. കണ്ണൂര്‍  കാര്‍വാര്‍ ബെംഗളൂരു എക്‌സ്പ്രസ് യാത്ര മംഗളൂരു, സകലേശ്പുര, ഹസ്സന്‍, മൈസുരു വഴി പോകുന്നതിനു പകരമായി ഷൊര്‍ണുര്‍ ജംഗ്ഷന്‍, പാലക്കാട്, സേലം, ജോലാര്‍പേട്ട വഴി സര്‍വീസ് നടത്തുമെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു.

Latest News