അര്‍ണബ് ഗോസ്വാമി എവിടെ? 

ന്യൂദല്‍ഹി-ബിജെപിക്കും നരേന്ദ്ര മോഡിക്കും ബിജെപി സര്‍ക്കാരിനും അനുകൂലമായ വാര്‍ത്തകള്‍ നിരന്തരം നല്‍കുന്ന അവതാരകനാണ് റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമി. കഴിഞ്ഞ കുറച്ച് നാളുകളായി അര്‍ണബ് മിസ്സിംഗ് ആണ്. ബിജെപി എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്നാണ് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ടിവി എന്ന പേരില്‍ വാര്‍ത്താ ചാനലിന് തുടക്കമിട്ടത്. വളരെ പെട്ടെന്നാണ് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചാനല്‍ റേറ്റിംഗ് കുതിച്ച് ഉയര്‍ന്നത്. ബിജെപി അനുകൂല വാര്‍ത്തകള്‍, മോഡി സ്തുതി എന്നിവ ചാനലിന്റെ പൊടുന്നനെയുളള വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി മാറി. രാത്രി 9 മണിക്ക് അര്‍ണബ് ഗോസ്വാമി അവതരിപ്പിക്കുന്ന ദി ഡിബേറ്റ് എന്ന ചര്‍ച്ചാ പരിപാടിക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അസഹിഷ്ണുത നിറഞ്ഞ അവതരണ രീതിയും ചര്‍ച്ചയിലെ അതിഥികളെ ഗോദയിലെ എതിരാളികളായി കണ്ട് മലര്‍ത്തിയടിക്കുന്ന ശൈലിയും അര്‍ണബിന് ഒരുപോലെ ഫാന്‍സിനേയും ശത്രുക്കളേയും ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകളായി റിപ്പബ്ലിക് ടിവിയില്‍ അര്‍ണബിനെ കാണുന്നേ ഇല്ല എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവലാതി. രണ്ടാഴ്ചയില്‍ കൂടുതലായി അര്‍ണബ് അവതാരകനായി എത്തുന്നില്ല. പകരം മറ്റ് രണ്ട് അവതാരകരാണ് അര്‍ണബിന്റെ ഷോ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. അര്‍ണബ് എവിടെയായിരിക്കും? 

Latest News