ഇംറാന്‍ ഖാന് യു.എസില്‍ വലിയ വരവേല്‍പില്ല; സ്വീകരിച്ചത് സ്വന്തം വിദേശമന്ത്രി

ഇസ്ലാമാബാദ്/ വാഷിംഗ്ടണ്‍- ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കിയ പ്രധാനമന്ത്രി ഇംറാന്‍ ഖാന് പാക്കിസ്ഥാനില്‍ കൈയടി.  അതേസമയം, അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇംറാന്‍ ഖാന് തണുത്ത സ്വീകരണമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെ  ഉന്നതന്മാര്‍ ആരും എത്തിയില്ല.  പ്രോട്ടോകോള്‍ പ്രകാരം പേരിന് ഒരു ഉയര്‍ന്ന  ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ വരുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് പ്രോട്ടോകോള്‍ പാലിച്ചുവെന്ന് മാത്രം.
ഇംറാന്‍ ഖാനെ സ്വീകരിക്കാന്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്്മൂദ് ഖുറേഷി, അമേരിക്കയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ആസാദ് എം ഖാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പാക് വംശജരായ വന്‍ ജനക്കൂട്ടം പ്രിയ നേതാവിനെ കാണാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു.
യാത്ര ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇംറാന്‍ ഖാന്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി  ഖത്തര്‍ എയര്‍വേയ്‌സ്  വിമാനത്തിലാണ് എത്തിയത്.  ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പാക്കിസ്ഥാന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാണ് ഇംറാന്‍ ഖാന്‍ താമസിക്കുക.  
ചെലവ് ചുരുക്കി യാത്രചെയ്ത ഇംറാന്‍ വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. യു.എസ് അധികൃതര്‍ അവഗണിച്ചതും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഇംറാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനം. 2012ലാണ് ഇതിനുമുമ്പ് ഇംറാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. അന്ന് ടൊറൊന്റോ വിമാനത്തവളത്തില്‍ അമേരിക്കന്‍ അധിതര്‍ തടഞ്ഞുവെച്ചത് വാര്‍ത്തയായിരുന്നു.
പാക് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശനത്തില്‍  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് മുഖ്യ അജണ്ട.സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വ, ഐ.എസ്.ഐ മേധാവി ഫൈസ് ഹമീദ്, പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുള്‍ റസാഖ് ദാവൂദ് എന്നിവരാണ്  ഇംറാന്‍ ഖാന്റെ സംഘത്തിലുണ്ട്. ആദ്യമായാണ് പാക് സൈനിക മേധാവിയും ഐ.എസ്.ഐ മേധാവിയും  പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

 

Latest News