ജിദ്ദ- കണ്ണൂര്‍ പുതുവാച്ചേരി പാറയില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് സലീം പാറയില്‍ (40) ജിദ്ദയില്‍ മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി കിംഗ് അബ്ദുല്‍ അസീസ് യുനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണമെന്ന് പറയുന്നു.
16 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു. കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. ഫിറോസ് ചെറുകോടിന്റെ നേതൃത്വത്തില്‍ ഷറഫിയ മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
മാതാവ്: ജമീല. ഭാര്യ: ഷഫീന. മക്കള്‍: ജാസ്മിന്‍, ലത്തീഫ്. സഹദരന്മാര്‍: നൗഷാദലി, മുഹമ്മദ് അസ്‌ലം, നാസര്‍ (മൂന്നുപേരും ജിദ്ദയില്‍ ബിസിനസ്), മുഹമ്മദ് ഫൈസല്‍ (ബിസിനസ് കണ്ണൂര്‍), പരേതനായ ലത്തീഫ്