Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ വിജയം സത്യസന്ധമല്ല-മമത

കൊൽക്കത്ത- ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത് നിഗൂഢമായ പദ്ധതികൾ ആവിഷ്‌കരിച്ചതുകൊണ്ടാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പണം, പോലീസ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ എന്നിവ ഉപയോഗിച്ചാണ് ബി.ജെ.പി വിജയം സ്വന്തമാക്കിയത്. ഇത് ചരിത്രപരമായ വിജയമല്ല. ഈ വിജയം നിഗൂഢമാണെന്നും കൊൽക്കത്തയിൽ സംഘടിപ്പിച്ച മെഗാ റാലിയിൽ മമത വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നും മമത ആവശ്യപ്പെട്ടു. ബി.ജെ.പി നടത്തുന്ന അതേരീതിയിൽ തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചാൽ പിടിച്ചുനിൽക്കാൻ ബി.ജെ.പിക്ക് പറ്റില്ലെന്നും മമത പറഞ്ഞു. എന്ത് പോരാട്ടമാണ് ബി.ജെ.പി നടത്തുന്നത്. ആരാണവർ. ബഗാളിൽ ആർക്കും അവരെ അറിയില്ല. ആർ.എസ്.എസ് ഗുണ്ടകൾ സ്‌കൂളുകളിലടക്കം അക്രമം നടത്തുകയാണ്. ബിഹാറിൽ ആർ.എസ്.എസിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ സർക്കാർ തന്നെ ഉത്തരവ് നൽകിയിരിക്കുന്നു. ബംഗാളിൽ സർക്കാർ അത് ചെയ്തിട്ടില്ല. പോലീസിന് ആർ.എസ്.എസിനെ പറ്റി ബോധ്യമുണ്ട്-മമത മുന്നറിയിപ്പ് നൽകി.
 

Latest News