ഫേസ്ആപ്പ് ഉപയോഗിക്കരുതെന്ന് സൗദി മുന്നറിയിപ്പ്

റിയാദ്- വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫേസ്ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന് സൗദി അറേബ്യയിലെ നാഷണല്‍ സബൈര്‍സെക്യൂരിറ്റി അതോറിറ്റി (എന്‍.സി.എ) നിര്‍ദേശിച്ചു.
സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡായിരിക്കയാണ് ഫേസ് ആപ്പ്. വയസാകുമ്പോള്‍ എങ്ങനെയിരിക്കും എന്നറിയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് അവസരം ഒരുക്കുന്ന ആപ്പാണിത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. ആണിനെ പെണ്ണാക്കാം. നൂറിലേറെ രാജ്യങ്ങളിലെ കോടിക്കണക്കിനാളുകാളാണ് ഈ ആപ്പിനു പ്രചാരം നല്‍കിയത്.
അപ് ലോഡ് ചെയ്യുന്ന വ്യക്തികളുടെ ഫോട്ടോകള്‍ ആപ്പ് എന്തിന് ഉപയോഗിക്കുമെന്ന് നിരവധി പേര്‍ ആശങ്ക അറിയിച്ചിരുന്നു. സ്വന്തം ചിത്രങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആപ്പിനെ അനുവദിക്കരുതെന്നാണ് എന്‍.സി.എയുടെ മുന്നറിയിപ്പ്.

 

Latest News