പോലീസുകാരിയുടെ മാല കവര്‍ന്ന യുവാവിന് ഏഴുവര്‍ഷം കഠിനതടവ്

കട്ടക്ക്- ഒഡീഷയില്‍ മൂന്ന് വര്‍ഷം മുമ്പ് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സ്വര്‍ണ മാല തട്ടിയെടുത്ത യുവാവിന്  ഏഴു വര്‍ഷം കഠിനതടവ് വധിച്ചു.  കട്ടക്കിലെ കോടതിയാണ്  സിദ്ധേശ്വര്‍ കാര്‍ എന്ന 23 കാരന് ശിക്ഷ വിധിച്ചത്.
2016 ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം. വനിതാ പോലീസ് ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു. മറ്റൊരു ബൈക്കിലെത്തിയ സിദ്ധേശ്വര്‍ ട്രാഫിക് സിഗ്നലിനു സമീപം വെച്ച് ചെയിന്‍ പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍  പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കട്ടക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കം അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഹരപ്രസാദ് പട്‌നായിക്കാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

 

Latest News