Monday , September   23, 2019
Monday , September   23, 2019

പിഞ്ചുകുഞ്ഞിനോട് വേണോ ഈ ഭ്രാന്ത്; വൈറലായി ഒരു വിഡിയോ

പിഞ്ചുകുഞ്ഞിനെ കസേരയില്‍ ബന്ധിച്ച് ജയ് ശ്രീറാം പറയിപ്പിക്കാന്‍ ശ്രമിക്കുന്ന വിഡിയോ ട്വിറ്ററില്‍ വൈറലായി. കുഞ്ഞിനോട് ക്രൂരത കാണിക്കുന്ന വിഡിയോ കശ്മീരി കുറീ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പോസ്റ്റ് ചെയ്തത്.

ശനി രാവിലെയാണ് ഇത് പോസ്റ്റ് ചെയ്തത്. വൈകിട്ടായപ്പോഴേക്കും 75000-ലേറെ പേര്‍ കണ്ട വിഡിയോ 841 പേര്‍ റി ട്വീറ്റ് ചെയ്തു. 966 ലൈക്കും കിട്ടി. ഇതാണ് ഭ്രാന്ത് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈകള്‍ കെട്ടി കസേരയിലിരുത്തിയ കുഞ്ഞിനെ ജയ് ശ്രീറാം പറയൂ എന്നാവശ്യപ്പെട്ട് മുഖത്തടിക്കുന്നത് വിഡിയോയില്‍ കാണാം.

ജയ് ശ്രീറാമിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദനം പതിവാക്കിയ ഹിന്ദുത്വ ശക്തികളാണോ വിമര്‍ശകരാണോ വിഡിയോക്ക് പിന്നിലെന്ന് വ്യക്തമല്ല.

 

Tags

Latest News