യുവതി ഉപേക്ഷിച്ച നവജാത ശിശുവിനെ നായ്ക്കള്‍ രക്ഷിച്ചു

കൈതാള്‍- പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് യുവതി ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് രക്ഷകരായി തെരുവുനായ്ക്കള്‍. ഹരിയാനയിലെ കൈതാളിലാണ് സംഭവം. യുവതി കുഞ്ഞിനെ ഉപേക്ഷിക്കുന്നതും കരച്ചില്‍ കേട്ട് ഓടിയെത്തിയ രണ്ട് തെരുവു നായ്ക്കള്‍ ഓടയില്‍നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുന്നതും സിസിടിവിയില്‍ പതിഞ്ഞു.

പെണ്‍കുഞ്ഞിന് ജീവനുണ്ടെങ്കിലും ഗുരുതരനിലയിലാണെന്ന് കൈതാള്‍ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News