ന്യൂദൽഹി- കോൺഗ്രസ് നേതാവും മൂന്നു തവണ ദൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. നേരത്തെ കേരള ഗവർണറായും സേവനമനുഷ്ടിച്ചു. ഇന്ന് വൈകിട്ട് മൂന്നരക്കാണ് മരണം സംഭവിച്ചത്. നിലവിൽ ദൽഹി സംസ്ഥാന കോൺഗ്രസ് നേതാവാണ്. 1998 മുതൽ 2013 വരെയാണ് ദൽഹി മുഖ്യമന്ത്രിയായത്. 2014-ൽ കേരള ഗവർണറായെങ്കിലും ആറു മാസത്തിന് ശേഷം രാജിവച്ചു.