Sorry, you need to enable JavaScript to visit this website.

പ്രസവിച്ച കുഞ്ഞിനെ  വീട്ടുമുറ്റത്ത് കുഴിച്ചിട്ടു

പത്തനംതിട്ട-ആനിക്കാട് കാരിക്കാമലയില്‍ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കരിക്കാമലയില്‍ 21കാരി പ്രസവിച്ച കുട്ടിയുടെ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വീടിന്റെ പിന്‍വശത്തെ മുറ്റത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.വെള്ളിയാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നെന്ന് പോാലീസ് പറഞ്ഞു. കുഞ്ഞിന്റെ ജഡം പുറത്തെടുത്തു പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. തിരുവല്ല ആര്‍ഡി.ഒയുടെ നേതൃത്വത്തില്‍ ആണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 
യുവതിയും കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിനെ കുഴിച്ചിട്ടത് ജീവനോടെയാണോ എന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുമെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest News