Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ദത്തുപുത്രി മരിച്ച നിലയില്‍ 

ഭോപാല്‍- മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്‌സിംഗ് ചൗഹാന്റെ ദത്തുപുത്രി ഭാരതി മരിച്ച നിലയില്‍. മരിച്ച ഭാരതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും ചികിത്സയിലായിരുന്നെന്നുമാണ് ഭര്‍ത്താവ് രവീന്ദ്രനാഥ് പ്രതികരിച്ചത്. രാവിലെ തന്നെ ഛര്‍ദ്ദില്‍ അനുഭവപ്പെട്ട ഭാരതിയെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സേവാശ്രമത്തിലെ അന്തേവാസിയായിരുന്നു മരിച്ച ഭാരതി. ഇത് ശിവരാജ് സിംഗ് ചൗഹാന്റെ ഉടമസ്ഥതയിലുള്ളതാണ്. അനാഥ ശിശുക്കളാണ് ഇവിടെ അധികവും. എന്നാല്‍ ഭാരതിയെ സ്വന്തം മകളായാണ് ശിവരാജ് സിംഗ് ചൗഹാന്‍ കരുതിയിരുന്നതെന്ന് അന്തേവാസികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന വേളയില്‍ പിതാവിന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നടത്തി കൊടുത്തത് ചൗഹാനായിരുന്നു.

Latest News