Sorry, you need to enable JavaScript to visit this website.

ബിഹാറിൽ മിന്നലേറ്റ് 8 കുട്ടികൾ മരിച്ചു

പട്‌ന- ബിഹാറിൽ മിന്നലേറ്റ് എട്ടു കുട്ടികൾ മരിച്ചു. മധ്യ ബിഹാറിലെ ധൻപൂർ മുസാഹരി ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. മരിച്ചവരിൽ ഏഴു പേരും പതിനഞ്ചു വയസിനു താഴെയുള്ളവരാണ്. മഴയിൽ നിന്നും രക്ഷ നേടാനായി മരത്തിനു കീഴിൽ നിൽക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായും ഏഴു പേർക്ക് ചികിത്സ നൽകിയതായും സദർ സബ് ഡിവിഷണൽ ഓഫീസർ നവദ അനുകുമാർ പറഞ്ഞു. ഒരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്നു നളന്ദ ജില്ലക്ക് സമീപത്തെ പവൻപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചു വയസ്സുകാരായ ചോട്ടു മഞ്ചി, ഗണേഷ് മഞ്ചി, മോനു മഞ്ചി, നിതീഷ് മഞ്ചി (12), പ്രവേശ് കുമാർ (10), ചോട്ടു മഞ്ചി (08), മുനിലാൽ മഞ്ചി (05), രമേശ് മഞ്ചി (26) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യ മന്ത്രി നിതീഷ്‌കുമാർ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ടു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം കുടുംബംങ്ങൾക്ക് ഇരുപത് ലക്ഷം രൂപ വീതം നൽകണമെന്ന് മുൻ മുഖ്യ മന്ത്രിയും ഹിന്ദുസ്ഥാനി ആവാം മോർച്ച പ്രസിഡന്റുമായ ജിതൻ റാം മഞ്ചി സർക്കാരിനോടാവശ്യപ്പെട്ടു.

Latest News