നമ്മളെല്ലാം ഋഷിയുടെ മക്കള്‍,  ഡാര്‍വിന്‍ സിദ്ധാന്തം  തെറ്റ്-ബി.ജെ.പി നേതാവ് 

ന്യൂദല്‍ഹി- ഇന്ത്യന്‍ ജനതയെല്ലാം ഋഷിമാരുടെ മക്കളാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സത്യപാല്‍ സിംഗാണ് പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റിലാണ് അദ്ദേഹം ഇത്തരമൊരു വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുന്നത്. മനുഷ്യരുടെ പരിണാമം കുരങ്ങന്‍മാരില്‍ നിന്നാണ് ഉണ്ടാവുന്നതെന്ന വാദം തെറ്റാണ്. നമ്മുടെ പൂര്‍വികള്‍ ഋഷിവര്യന്‍മാരാണ്. അവരില്‍ നിന്നാണ് ഇന്ത്യന്‍ ജനത ഉണ്ടായതെന്നും സത്യപാല്‍ സിംഗ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വന്‍ വിവാദമാവുകയും ചെയ്തു. പ്രതിപക്ഷം ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത് ശാസ്ത്രത്തെ തള്ളിക്കളയുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പാര്‍ലമെന്റംഗങ്ങളായ മഹുവ മോയിത്രയും കനിമൊഴിയും പറഞ്ഞു. മനുഷ്യാവകാശ നിയമത്തില്‍ ചര്‍ച്ച നടക്കുമ്പോഴാണ് മുന്‍ മന്ത്രി ഇത്തരം പ്രസ്താവന നടത്തിയത്. ഇന്ത്യന്‍ സംസ്‌കാരം മനുഷ്യാവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നതിനും വലിയ പ്രാധാന്യം ഇന്ത്യന്‍ സംസ്‌കാരത്തിലില്ല. നമ്മുടെ സംസ്‌കാരം പറയുന്നത് നമ്മള്‍ ഋഷിമാരുടെ മക്കളാണെന്നാണ്. ശാസ്ത്രം പറയുന്നത് പോലെ വാനരന്‍മാരില്‍ നിന്നാണ് മനുഷ്യര്‍ ഉണ്ടായതെന്നതില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് പിന്തുടരാം. എന്നാല്‍ സത്യം ഇതാണെന്നും സത്യപാല്‍ സിംഗ് പറഞ്ഞു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയിത്ര ഇതിന് നല്‍കിയ മറുപടി സഭയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിങ്ങളുടെ മാതാവ് പശുവാണോ. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയറിയുന്നവര്‍ മാത്രമേ തന്റെ പ്രസംഗം തടസ്സപ്പെടുത്തൂ. നമ്മുടെ സംസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യമില്ലെന്നാണ് പറയുന്നത്. അത് നമ്മള്‍ സഹജീവികളോട് കരുണയുള്ളത് കൊണ്ടാണ്. എല്ലാ മനുഷ്യരോടും ബഹുമാനത്തോടെയാണ് പെരുമാറേണ്ടതെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് ശാസ്ത്രത്തിനൊപ്പം നില്‍ക്കണമെന്നാണ് കനിമൊഴി ആവശ്യപ്പെട്ടത്.

Latest News