ഖുതുബക്കിടെ കുഴഞ്ഞുവീണ പാളയം ഇമാമിന്റെ ആരോഗ്യനില ഭദ്രം; ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം- ജുമുഅ ഖുതുബക്കിടെ കുഴഞ്ഞുവീണ  തിരുവനന്തപുരം പാളയം പള്ളി ഇമാം വി.പി സുഹൈബ് മൗലവിയുടെ ആരോഗ്യ നില ഭദ്രമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലോ പ്രഷറാണ് കാരണം.
നേരത്തെയും മൗലവിക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ട്.  
ഇന്നലെ ഖുതുബ നടത്താന്‍ തുടങ്ങിയ ഉടന്‍ കുഴഞ്ഞവീണ ഇമാമിനെ ഉടന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസിസ്റ്റന്റ് ഇമാം ഹാറൂന്‍ മൗലവിയാണ്  നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. ഇമാമിനെ വൈകിട്ടോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

 

Latest News