Sorry, you need to enable JavaScript to visit this website.

കുട്ടികളെ കെട്ടിത്തൂക്കി യുവതിയുടെ ആത്മഹത്യാ ശ്രമം; കുട്ടികൾ മരിച്ചു

മുംബൈ-  രണ്ടു പിഞ്ചു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി നടത്തിയ ആത്മഹത്യ ശ്രമം വിഫലമായി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് 26 കാരിയായ ജയശ്രീ ഗജാനൻ ഗവരെ തന്റെ രണ്ടും നാലും പ്രായമുള്ള രണ്ടു ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ചത്. രണ്ടു മക്കളെയും സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയ ശേഷം യുവതിയും ഇതേ ശ്രമം നടത്തിയെങ്കിലും യുവതിയുടെ ശ്രമം വിഫലമാകുകയായിരുന്നു. മൂവരെയും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 
    ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്നതിനാൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മറ്റുള്ളവരുടെ നിരന്തര പ്രേരണയെ തുടർന്ന് ബുധനാഴ്ച്ച യുവതി ഭർത്താവിന്റെ മാതാപ്പിക്കളുമായി രമ്യതയിലെത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇവരിൽ നിന്നും മറുപടി ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് ആത്മഹത്യ ശ്രമത്തിനു പുറമെ കൊലക്കുറ്റത്തിനും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വാഷിം റൂറൽ പോലീസ് സൂപ്രണ്ട് യോഗിത ഭരദ്വാജ് പറഞ്ഞു. 

Latest News