കായംകുളത്ത് ബന്ധുക്കൾ തമ്മിൽ തർക്കം; യുവാവിന് കുത്തേറ്റു

ആലപ്പുഴ-  ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. വ്യാഴാഴ്ച്ച രാത്രി 8.45 ഓടെ കായംകുളം പുല്ലുകുളങ്ങരയിലാണ് സംഭവം. കൊറ്റുകുളങ്ങര സ്വദേശി അഷ്റഫിനാണ് കുത്തേറ്റത്. ബന്ധുക്കൾ തമ്മിലുള്ള തർക്കം കത്തികുത്തിൽ കലാശിച്ചതാണെന്ന് പൊലീസ് പറഞ്ഞു.  ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Latest News