Sorry, you need to enable JavaScript to visit this website.

പൊതുജനത്തിന് ബുദ്ധിമുട്ടാകുന്നു; തന്റെ സുരക്ഷാ ക്രമീകരണത്തിൽ അയവ് വരുത്തണമെന്ന് പ്രിയങ്ക

ലക്‌നൗ- യുപി യാത്രക്കിടെ തനിക്കേർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ പൊതുജനത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ  തന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ അയവ് വരുത്തണമെന്ന് കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്ക വാദ്ര ആവശ്യപ്പെട്ടു. ഉത്തർ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിനയച്ച  കത്തിലാണ് പ്രിയങ്ക ആവശ്യമുന്നയിച്ചത്. തന്റെ സന്ദർശനത്തിനിടെ സംസ്ഥാനത്തേർപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങൾ താൻ അഭിനന്ദികുന്നു. പക്ഷെ, ഇത് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അസ്വസ്ഥതയുനടക്കുന്നു. താൻ മൂലം ജനങ്ങൾക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും ഇവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. 
         റായ്‌ബറേലിയിൽ സോണിയ ഗാന്ധിയുടെ ലോകസഭാ വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്കേർപ്പെടുത്തിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ കോൺഗ്രസ് പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും കനത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ദില്ലിയുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ തനിക്ക് ഒരു സുരക്ഷാ വാഹനത്തിന്റെ അകമ്പടിയാണ് ലഭിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. സന്ദർശനത്തിടെയുള്ള സുരക്ഷയുടെ ഭാഗമായി ട്രാഫിക് തടസം ഉണ്ടാക്കുന്നതിനെതിരെയാണ് താനെന്നും ഇവർ പറഞ്ഞു. ഉത്തർ പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി അടുത്തിടെ ഇവിടെ സന്ദർശനം പതിവാക്കിയിട്ടുണ്ട്. 

Latest News