മലയാളി ഹാജിമാരുടെ മടക്കം ഓഗസ്റ്റ് 18 മുതല്‍

കൊണ്ടോട്ടി- മക്കയില്‍ നിന്ന് ഹജ് കഴിഞ്ഞുള്ള കേരളത്തിലെ ഹാജിമാരുടെ  മടക്കം ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടവര്‍ 18 മുതല്‍ സെപ്തംബര്‍ മൂന്ന് വരേയും, നെടുമ്പാശ്ശേരിയില്‍ നിന്നുള്ളവര്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെയുള്ള തിയതികളിലും മടങ്ങിയെത്തും.
ഹാജിമാരുടെ മടക്ക സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നാണ് കരിപ്പൂരിലേക്കും, നെടുമ്പാശ്ശേരിയിലേക്കും സൗദി എയര്‍ലെന്‍സും, എയര്‍ഇന്ത്യയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹാജിമാര്‍ക്ക് എത്തിച്ച സംസം ജലം മടങ്ങിവരുമ്പോള്‍ കൈമാറും.

 

Latest News