Sorry, you need to enable JavaScript to visit this website.

പ്രവാസി വനിതയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി

മലപ്പുറം-ദുബായിയിലെ സാമൂഹിക പ്രവർത്തകയും എറണാകുളം സ്വദേശിനിയുമായ വനിതയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം വഞ്ചിക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തതായി പരാതി. നെടുമ്പാശേരി അസ്ലാലയം വീട്ടിൽ പരേതനായ കാസിമിന്റെ മകളും ഷാർജ പോലീസിന്റെ ലൈസൻസ് വിഭാഗത്തിലെ ജോലിക്കാരിയുമായ ലൈല ബഷീറാണ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വളരാട് വട്ടപ്പറമ്പിൽ കെ.വി.ബഷീറിനെതിരെ പോലീസിൽ പരാതി നൽകിയത്.ആദ്യ വിവാഹം വേർപിരിഞ്ഞ തന്നെ വിവാഹം കഴിക്കാമെന്ന് വാദ്്ഗാനം നൽകി ബഷീർ കൂടെ താമസിപ്പിക്കുകയും പിന്നീട് പണവും സ്വർണവും തട്ടിയെടുത്ത് ഖത്തറിലേക്ക് പോകുകയും ചെയ്തതതായി ലൈല മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദുബായിയിലെ കോൺസുലേറ്റ് സോഷ്യൽ വർക്കറായി സാമൂഹ്യസേവനം നടത്തുന്ന ലൈലയെ 2013ൽ കൊച്ചിയിൽ വച്ച് നടന്ന നോർക്കയുടെ പ്രവാസി യോഗത്തിലാണ് ബഷീർ പരിചയപ്പെട്ടത്.താൻ ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയാണെന്നും ലൈലയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.തുടർന്ന് 2017 വരെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെ താൻ ദുബായിയിലെ ജോലിയിൽ നിന്ന് സമ്പാദിച്ച ഏതാണ് ഒരു കോടി രൂപയോളം ബഷീർ പലപ്പോഴായി തട്ടിയെടുക്കുയായിരുന്നെന്ന് ലൈല പറയുന്നു. തന്റെ ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് പണം കൈപറ്റി. സ്വർണം ബാങ്കുകളിൽ പണയപ്പെടുത്തുകയും വിൽപ്പന നടത്തുകയും ചെയ്തു. നാട്ടിൽ ഭൂമി വാങ്ങാനായി 12 ലക്ഷം രൂപ കൈപറ്റുകയും സ്ഥലം ബഷീറിന്റെ പേരിൽ വാങ്ങുകയും ചെയ്തു. തന്റെ പേരിലുണ്ടായിരുന്ന ബൈക്ക് വിൽപ്പന നടത്തി പണം തട്ടിയതായും ലൈലയുടെ പരാതിയിൽ പറയുന്നു. പണം തട്ടിയതിനും തന്നെയും മറ്റു പുരുഷൻമാരെയും ചേർത്ത് അപവാദപ്രചരണം നടത്തിയതിനും ലൈല എറണാകുളം, മലപ്പുറം ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിൽ ബഷീറിനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ നെടുമ്പാശേറി പോലിസിൽ നൽകിയ പരാതിയിൽ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
തന്നെ ഭാര്യയായി സ്വീകരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും ബഷീറിനെതിരെ കർശന നടപടിയെടുക്കാൻ പോലീസ് തയ്യാറാകണമെന്നും ഇത്തരം ദുരനുഭവം മറ്റൊരു സ്ത്രീക്കുമുണ്ടാകരുതെന്നും ലൈല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 

Latest News