ലൈക്ക് ദാഹം മനോനില തെറ്റിക്കുന്നു; ആറു രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ലൈക്ക് നിര്‍ത്തി

സിഡ്‌നി- ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവയടക്കം ആറ് വിപണികളില്‍ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പരീക്ഷണം. ഈ രാജ്യങ്ങളില്‍ പോസ്റ്റുകള്‍ക്കുള്ള ലൈക്കുകള്‍ ഉപയോക്താക്കളില്‍നിന്ന് മറച്ചുവെച്ചുകൊണ്ടാണ് പരീക്ഷണം. ഇറ്റലി, അയര്‍ലന്‍ഡ്, ജപ്പാന്‍, ന്യൂസിലാന്‍ഡ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.  
ലൈക്കിനുവേണ്ടിയുള്ള ദാഹം ആളുകളുടെ മനോനില തകര്‍ക്കുന്നുവെന്ന വിമര്‍ശനം കണക്കിലെടുത്താണ് ഉപയോക്താക്കളില്‍ സമ്മര്‍ദം കുറയ്ക്കാനുള്ള നടപടിയെന്ന് ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം പറയുന്നു.
എത്ര ലൈക്കുകള്‍ കിട്ടുന്നുവെന്ന് നോക്കാതെ ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതില്‍ ഉപയോക്താക്കള്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫേസ് ബുക്ക് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോളിസി ഡയരക്ടര്‍ മിയ ഗാര്‍ലിക്ക് പറഞ്ഞു.

 

Latest News