സൗദിയില്‍ പ്രവാസി യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍

അല്‍ഹസ-കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് എം.ആര്‍.എസ് ഹൗസില്‍ ശിഹാബുദ്ദീന്‍ (42) അല്‍ഹസയിലെ താമസസ്ഥലത്ത് ഉറക്കത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് പതിവുപോലെ ഉറങ്ങാന്‍ കിടന്ന ശിഹാബ് രാവിലെ എഴുന്നേല്‍ക്കാറുള്ള സമയമായിട്ടും ഉണരാതിരുന്നതിനാല്‍  ഒപ്പം താമസിക്കുന്ന സുഹൃത്ത് വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസെത്തി മൃതദേഹം അല്‍ ഹസയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.
ദുബായ് ആസ്ഥാനമായുള്ള ബെസ്റ്റ് ഹാര്‍വെസ്റ്റ് ട്രേഡിംഗ് കമ്പനിയില്‍ വാന്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.  ഇവിടെ ജോലിയില്‍ പ്രവേശിച്ചിട്ട് എട്ടു മാസമേ ആയുള്ളു. നാലു മാസത്തോളം കമ്പനിയുടെ പരിശീലനത്തിനായി ജിദ്ദയില്‍ ഉണ്ടായിരുന്നു. നേരത്തെ കുറച്ചുനാള്‍ സൗദിയില്‍ പ്രവാസിയായിരുന്ന ശിഹാബുദ്ദീന്‍ ആറ് വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും വന്നിട്ട് അഞ്ചുവര്‍ഷത്തോളമായി.
മൃതദേഹങ്ങള്‍ ഇവിടെ ഖബറടക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിനുള്ള സമ്മതം കുടുംബം അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു.
റജീനയാണ് ശിഹാബുദ്ദീന്റെ ഭാര്യ. മക്കള്‍: മുന്ന, മുഹ്സിന്‍, മുസമ്മില്‍. സഹോദരങ്ങള്‍: വഹാബ്, അനൂബ്, ഹാഷിം, ഹസീന.

 

 

Latest News