Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പില്ല; ബി.ജെ.പി എം.എല്‍.എമാര്‍ രാത്രിയും സഭയില്‍

ബംഗളൂരു- വിശ്വാസവോട്ട് പൂര്‍ത്തിയാകാതെ കര്‍ണാടക നിയമസഭ  പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരുമെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അറിയിച്ചു.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു നിയമസഭക്കുള്ളില്‍ ധര്‍ണ നടത്തുമെന്നു ബി.ജെ.പി അറിയിച്ചു. അതിനിടെ,എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്ന സംബന്ധിച്ച കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.
കര്‍ണാടകയില്‍ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്നു ഗവര്‍ണര്‍ സ്പീക്കര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നുവെങ്കിലും  നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് . വിശ്വാസവോട്ട് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.
വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തില്‍ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെ താഴേയിറക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ കോടതിക്ക് ആകില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പറഞ്ഞു.

 

Latest News