Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ചാന്ദ്രദൗത്യം: വലിയ ലക്ഷ്യങ്ങൾ

ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്കാണ് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാൻ 2. ചന്ദ്രനിൽ ആവാസ വ്യവസ്ഥ നിർമിക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനും പദ്ധതിയിടുന്നു

ഇന്ത്യയുടെ മുടങ്ങിയ രണ്ടാം ചാന്ദ്ര ദൗത്യം ഈ മാസം തന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഐ.എസ്.ആർ.ഒ ബരിഹാകാശത്തേക്ക് മനുഷ്യനെ അയക്കുക ഉൾപ്പെടെ വൻ പദ്ധതികളാണ് ഐ.എസ്.ആർ.ഒയുടെ മുന്നിലുള്ളത്.
ചന്ദ്രൻ, ചൊവ്വ എന്നിവിടങ്ങളിൽ മനുഷ്യന് ജീവിക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നത് വർഷങ്ങളായി ശാസ്ത്ര ലോകത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. പലരും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെ മുന്നോട്ട് കൊണ്ടുപോയിക്കഴിഞ്ഞു. ചൊവ്വയിലേക്കുള്ള വൺവേ യാത്രയുമായി സ്പേസ് എക്സ് ഇപ്പോൾ തന്നെ രംഗത്തുണ്ട്.
ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്കാണ് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചാന്ദ്രയാൻ 2. ചന്ദ്രനിൽ ആവാസ വ്യവസ്ഥ നിർമിക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനും പദ്ധതിയിടുന്നു.  
ചന്ദ്രനിൽ ഇത്തരം ആവാസ വ്യവസ്ഥകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് അമേരിക്കയും യൂറോപ്പും ചൈനയും എല്ലാം നേരത്തേ തന്നെ പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തിൽ ചന്ദ്രനെ ഒരു ഇടത്താവളം ആക്കി മാറ്റുന്നതിനെ കുറിച്ചും ശാസ്ത്ര ലോകത്ത് ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചതിനു പിന്നിൽ ഹീലിയം ടാങ്കിലെ ചോർച്ചയാണെന്നാണ് സൂചന. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിലാണ് ചോർച്ച കണ്ടെത്തിയത്. ഇക്കാര്യം വിശദമായി വിലയിരുത്തിവരികയാണ്. ഹീലിയം ടാങ്കിലെ ചോർച്ച ക്രയോജനിക് എൻജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാൻ കാരണമാകും. ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സാധാരണ നിലയിൽ വിക്ഷേപണ വാഹനം മുഴുവനായും അഴിച്ചു വേണം ചോർച്ച പരിഹരിക്കാൻ. എന്നാൽ നിലവിൽ കണ്ടെത്തിയ തകരാർ പരിഹരിക്കാൻ വിക്ഷേപണ വാഹനം അഴിച്ചുപണിയേണ്ടി വരില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ദ്രവ എൻജിൻ ടാങ്കിന്റെയും ക്രയോജനിക് എൻജിന്റെയും ഇടയിലെ വിടവിലൂടെ തകരാർ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ഇതിന് അധികം സമയം വേണ്ടിവരില്ല.
അനുയോജ്യ സമയമായതിനാൽ ഈ മാസം 31 ന് മുമ്പായി ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. അടുത്ത വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. 22 ന് വിക്ഷേപിക്കാൻ സാധ്യതയുള്ളതായി അനൗദ്യോഗിക വിവരമുണ്ട്. 
ഐ.എസ്.ആർ.ഒയുടെ കണക്കുകൂട്ടൽ പ്രകാരം ഈ മാസം 31 വരെ മികച്ച വിക്ഷേപണ ജാലകമാണ്. ചന്ദ്രനിലെ പര്യവേക്ഷണത്തിന് പരമാവധി പകലുകൾ ലഭിക്കുക എന്നതും വിക്ഷേപണ പാതയിലെ തടസ്സങ്ങളും പരിഗണിച്ചാണ് വിക്ഷേപണ ജാലകം നിർണയിക്കുന്നത്. ഈ മാസം 31 കഴിഞ്ഞാൽ 15 ദിവസം കൂടുമ്പോൾ വിക്ഷേപണ ജാലകം ലഭിക്കുമെങ്കിലും ഏറ്റവും മികച്ച സമയം പിന്നീട് സെപ്റ്റംബറിൽ മാത്രമേയുള്ളൂവെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറയുന്നു. 
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് ജൂലൈ 15 ന് തിങ്കളാഴ്ച പുലർച്ചെ 2.51 നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കേയാണ് വിക്ഷേപണം മാറ്റിയത്.
 

Latest News