Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവോ മൂന്ന് ക്യാമറയുൾപ്പെടുന്ന പുതിയ മൊബൈൽ പുറത്തിറക്കി

ബെയ്‌ജിങ്‌- ചൈനീസ് നിർമ്മാതാക്കളായ വിവോ മൂന്നു ക്യാമറ സൗകര്യത്തോടെയുള്ള  Y7 എസ് മൊബൈൽ വിപണിയിലിറക്കി. ആദ്യ ഘട്ടത്തിൽ ചൈനയിലാണ് പുതിയ മോഡൽ പുറത്തിറക്കിയത്. 16 മെഗാപിക്‌സലിൻറെ മൂന്ന് ബാക്ക് ക്യാമറയും അധിക സമയം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള 4500 mAH ബാറ്ററിയുമാണ് പ്രത്യേകത. 6 ജി ബി റാമും 128 ജിബി ആന്തരിക മെമ്മറിയും ഉൾപ്പെടുന്ന മോഡലിന് ഏകദേശം 18,000 ഇന്ത്യൻ രൂപയാണ് വില. കടും നീല, ഇളം നീല എന്നീ രണ്ടു കളറുകളിലാണ് വിപണിയിൽ എത്തുന്നത്. 6.38 ഇഞ്ചുള്ള ഫുൾ എച്ച് ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്, ജി പി എസ്, ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്ന മൊബൈലിന് 179 ഗ്രാം മാത്രമാണ് തൂക്കം. 

Latest News