Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ  പഴയ ടെർമിനൽ നവീകരിക്കുന്നു

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര പഴയ ആഗമന-നിർഗമന ടെർമിനലുകൾ നവീകരിക്കുന്നു. 120 കോടി രൂപ ചെലവിൽ പുതിയ ആഗമന ടെർമിനൽ സ്ഥാപിച്ചതിന് പിന്നാലെയാണ് പഴയ അന്താരാഷ്ട്ര ആഗമന-നിർഗമന ടെർമിനലുകൾ നവീകരിക്കുന്നത്. നിലവിൽ ഹജ് ടെർമിനലാക്കി മാറ്റിയിരിക്കുന്ന ഭാഗമാണിത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ടെർമിനലിൽ ഒരുക്കും. ഒരുവർഷം കൊണ്ട് നിർമാണ പ്രവർത്തികൾ പൂർത്തിയാക്കും.
പഴയ ടെർമിനൽ നവീകരിക്കുന്നതോടെ വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകും. നിലവിൽ വലിയ വിമാനങ്ങളടക്കം സർവീസിന് ഒരുങ്ങുന്നതോടെ യാത്ര തിരക്കേറും. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും വർധവുണ്ടാകും. ഇതാണ് ടെർമിനൽ നവീകരണം നടത്തുന്നത.്

Latest News