Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ്: റിയാദില്‍നിന്ന് നാട്ടിലെത്തിച്ച പ്രതി റിമാന്‍ഡില്‍

കൊല്ലം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത കേസില്‍ കുറ്റകൃത്യത്തിന് ശേഷം സൗദിയിലേക്ക് മുങ്ങിയ പ്രവാസിയായ പ്രതിയെ സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെ പോലീസ് സംഘം റിയാദില്‍ നിന്ന് പിടികൂടി കൊല്ലത്ത് എത്തിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ പ്രതി ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെയും കൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ഓച്ചിറ പോലിസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്കു ശേഷം കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഞായാറാഴ്ച റിയാദിലെത്തിയ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News