ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു,  മധ്യ വയസ്‌കന് വിവാഹ മോചനം 

ചണ്ഡിഗഡ്-ഭാര്യ മാനസികമായി പീഡിപ്പിച്ചു എന്ന മധ്യവയസ്‌കന്റെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. സ്ത്രീ ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിച്ചതായും ക്രൂരമായി പെമാറിയതായും നിരീക്ഷിച്ചുകൊണ്ടാണ് കോടതി വിവാഹമോചനം അനുവദിച്ചത്. അമേരിക്കയില്‍ തനിക്ക് മറ്റൊരു ഭാര്യയും മകനും ഉണ്ടെന്ന തരത്തില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ ഭാര്യ മറ്റുള്ളവര്‍ക്ക് അയച്ചു. മാതാപിതക്കളില്‍നിന്നും വേര്‍പെട്ടു കഴിയാന്‍ ഭാര്യ നിര്‍ബന്ധിച്ചു എന്നും ഭക്ഷണം നല്‍കാതെ ക്രൂരമായി പെരുമാറി എന്നും ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇവ മാനസിക പീഡനമാണ് എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് രാകേഷ് കുമാര്‍, ജെയിന്‍, ജെസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ എന്നിവരടങ്ങിയ ബെഞ്ച് വിവാഹ മോചനം അനുവദിച്ചത്.

Latest News