Sorry, you need to enable JavaScript to visit this website.

ബാലികയെ പീഡിപ്പിച്ചവന്റെ  തലമുടിയും മീശയും പാതി വടിച്ചു 

അടിവാരം-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി തലമുടിയും മീശയും പകുതി വടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. താമരശ്ശേരിയിലാണ് സംഭവം. പ്രതിയായ പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫിക്കെതിരേ താമരശ്ശേരി പൊലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാത്രി സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഷാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. ഒരു സുഹൃത്തിനൊപ്പം ബൈക്കിലാണ് ഷാഫി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ നാട്ടുകാരില്‍ ചിലര്‍ ഷാഫിയുടെ സുഹൃത്തിനെ സംശാസ്പദമായി കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഷാഫിയെക്കുറിച്ചുള്ള വിവരം കിട്ടിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഷാഫിയെ പിടികൂടുകയായിരുന്നു.
പിടികൂടിയതിനുശേഷം ഷാഫിയുടെ തലമുടിയും പുരികവും മീശയും താടിയും പകുതിയായി വടിച്ചു കളയുകയായിരുന്നു. ഇതിനുശേഷമാണ് ഷാഫിയെ താമരശ്ശേരി പൊലീസില്‍ ഏല്‍പ്പിക്കുന്നത്. പീഡനത്തിന് ഷാഫിക്കെതിരേ കേസ് എടുത്തതിനൊപ്പം തന്നെ തലമുടി വടിച്ചതിനും ഉപദ്രവിച്ചതിനും ഇയാളുടെ പരാതിയില്‍ നാട്ടുകാരില്‍ ചിലര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest News