തുർക്കിഷ് നയതന്ത്രജ്ഞൻ ഉൾപ്പെടെ 3 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

അങ്കാറ- ഇറാഖിലെ കുർദിഷ് തലസ്ഥാനമായ ഇർബിലിൽ നടന്ന വെടിവെപ്പിൽ തുർക്കിഷ് നയതന്ത്ര പ്രതിനിധിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. റെസ്റ്റോറന്റിലെത്തിയ അക്രമി തുടർച്ചയായി വെടി വെക്കുകയായിരുന്നുവെന്നു കുർദിഷ് സുരക്ഷ സേന അറിയിച്ചു. ഇറാഖിലെ അർദ്ധ സ്വയംഭരണ കുർദിസ്ഥാൻ മേഖലയുടെ തലസ്ഥാനത്ത് താരതമേന്യ ആക്രമണങ്ങൾ കുറവാണ്. കുർദിസ്ഥാൻ മേഖലയിലെ തുർക്കി ഡെപ്യൂട്ടി കോൺസൽ എന്നിവരും അക്കൂട്ടത്തിലുണ്ടായിരുന്നതായി കുർദിഷ് അധികൃതരും ഇറാഖി സ്‌റ്റേറ്റ് ടെലിവിഷനും റിപ്പോർട്ട് ചെയ്‌തു. തുർക്കിഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി തുർക്കി വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കി. ആക്രമിയെ കണ്ടെത്താൻ മേഖലയിൽ പഴുതടച്ച പരിശോധനയാണ് നടത്തുന്നത്. 

Latest News