Sorry, you need to enable JavaScript to visit this website.

സീപ്ലെയിൻ തകർന്നു മൂന്നു പേർ മരിച്ചു

കാനഡ- വെള്ളത്തിലും സഞ്ചരിക്കുന്ന ഫ്‌ളോട്ട് ഇനത്തിൽ പെട്ട സീ പ്ലെയിൻ വിമാനം തകർന്നു മൂന്ന് പേർ മരിച്ചു. വടക്കു കിഴക്കൻ കാനഡയിലെ ഏറെ അകലെയുള്ള നദിയിലാണ് വിമാനം തകർന്നത്. അപകടത്തിൽ നാല് പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌.  ക്യൂബിക് ആസ്ഥാനമായുള്ള എയർ സാഗുവേനയ് കമ്പനിയുടെ ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് തകർന്നത്. നാലു യാത്രികരും രണ്ടു ഗൈഡുകളുമായിരുന്നു വിമാനത്തിൽ. തടാകത്തിൽ മീൻ പിടുത്തതിനായി പുറപ്പെട്ട ഇവർ വൈകുന്നേരം ഏഴു മണിയോടെ തടാകത്തിനു കുറുകെയുള്ള റോഡിൽ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വിമാന കമ്പനി നടത്തിയ അന്വേഷണത്തിനാലാണ് തകർന്നതായി അറിയുന്നത്. വിമാനത്തിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ല. 

Latest News