Sorry, you need to enable JavaScript to visit this website.

ഓപ്പറേഷൻ താമര പൊളിഞ്ഞു; കർണാടകയിൽ സത്യം ജയിച്ചുവെന്ന് കോൺഗ്രസ്

ബംഗളൂരു- കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവോടെ ബി.ജെ.പിയുടെ ഓപ്പറേഷൻ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. സ്പീക്കറുടെ അധികാര പരിധിയിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. അതേസമയം, കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി കർണാടക സ്പീക്കർ കെ.ആർ രമേശ് കുമാറും രംഗത്തെത്തി. സുപ്രീം കോടതി ഉത്തരവ് തന്റെ ഉത്തരവാദിത്തം വർധിപ്പിച്ചിരിക്കുകയാണെന്നും എനിക്ക് തോന്നുന്നത് ചെയ്യാനുള്ള അധികാരമല്ല ഇത്തരത്തിലൊരു ഉത്തരവിലൂടെ യഥാർത്ഥത്തിൽ സുപ്രീം കോടതി നൽകിയിരിക്കുന്നതെന്നും രമേശ് കുമാർ പറഞ്ഞു. 

ഭരണഘടനയുടെ പിൻബലത്തിൽ തനിക്ക് ലഭിച്ച ഈ പദവി വളരെ നീതിപൂർവ്വം വിനിയോഗിക്കണമെന്ന നിർദേശമാണ് സുപ്രീം കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി എന്നിൽ അർപ്പിച്ച ആ വിശ്വാസത്തിന് അനുസൃതമായ ഒരു തീരുമാനം തന്നെ ഞാൻ എടുക്കും. 'ജനാധിപത്യത്തിന്റെ നാല് ചിറകുകൾ തമ്മിലുള്ള അതിർത്തി രേഖകൾ എന്തെന്ന് സുപ്രീം കോടതി ഈ വിധിയിലൂടെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മറ്റുള്ളവരുടെ അധികാര പരിധി ലംഘിക്കാൻ ആരും ശ്രമിക്കില്ല. ഈ ഓരോ ചിറകുകളുടെയും സ്വാതന്ത്ര്യം തികഞ്ഞ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും സംരക്ഷിക്കണം, ' അദ്ദേഹം പറഞ്ഞു.

Latest News