Sorry, you need to enable JavaScript to visit this website.

സെൽഫി ജ്വരം; പാകിസ്ഥാനിൽ പിതാവിന്റെയും മകളുടെയും ജീവനെടുത്തു

ഇസ്‌ലാമാബാദ്- സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പാകിസ്ഥാനിലെ സ്വാതിലാണ് സംഭവം. പാകിസ്ഥാനിലെ സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന സ്വാത് താഴ്‌വായിൽ കുടുംബവുമായി സന്ദർശനത്തിനെത്തിയതായിരുന്നു  കറാച്ചി സ്വദേശികളായ ഇവർ. ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഇവിടെയെത്തിയ കുടുംബത്തിലെ അരിശ എന്ന പെൺകുട്ടിയാണ് ആദ്യം അപകടത്തിൽ പെട്ടത്. സെൽഫി ഷൂട്ടിനിടെ പെൺകുട്ടി കാൽ തെറ്റി പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്താനായി പിതാവ് നജീബ് ഷുജ പുഴയിൽ ചാടി. എന്നാൽ രണ്ടു പേരും ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. പ്രദേശ വാസികൾ മണിക്കൂറുകൾ നീണ്ട പരിശോധനക്കിടെയാണ് സംഭവ സ്ഥലത്ത് നിന്നും ഒൻപത് കിലോമീറ്റർ അകലെ നിന്നും രണ്ടു പേരുടെയും മൃതുദേഹങ്ങൾ കണ്ടെത്തിയത്. 

Latest News